കൽപ്പറ്റ : യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനമായ ഓഗസ്റ്റ് 9 ന് പതാക ഉയർത്തലും ആഘോഷവും ഒഴിവാക്കി ദുരന്തത്തിൽ മരിച്ചവർക്ക് പുഷ്പങ്ങൾ അർപ്പിച്ചു.
കേരളത്തിലെ 25000 ബൂത്ത് കമ്മിറ്റികളും ഓഗസ്റ്റ് 9 ന് പതാക ഉയർത്താനാണ് നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
എന്നാൽ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാതലത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിലായതിനാൽ ആഘോഷം ഒഴിവാക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. കൂടാതെ, രാവിലെ സർക്കാർ പ്രഖ്യാപിച്ച ജനകീയ തിരച്ചിലിനു മുൻപ്, ദുരന്തത്തിൽ പെട്ട് വേർപിരിഞ്ഞ മുണ്ടക്കൈയിൽ ഇരുന്നൂറിലധികം പ്രിയപ്പെട്ടവരുടെ പൊത്തുമലയിലുള്ള അന്ത്യവിശ്രമ കേന്ദ്രത്തിലെത്തി സ്നേഹപുഷ്പങ്ങൾ അർപ്പിച്ചു.
Celebrating Youth Congress Foundation Day